നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഉയർന്ന ലഗ് സ്പേസ്, ഓരോ സീറ്റിലും ചാർജർ; സുഖയാത്രയ്ക്ക് KSRTC സൂപ്പർഫാസ്റ്റ് പ്രീമിയം നിരത്തിലേക്ക്
ഉടന്‍ നിരത്തിലിറങ്ങാനൊരുങ്ങി കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ്സുകള്‍. ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ മാര്‍ക്കോപോളോ ബസുകളാണ് സര്‍വീസിനായി നിരത്തിലിറങ്ങുന്നത്. ഇവ നേരത്തെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
മുമ്പിലും സൈഡിലും പിന്നിലുമായി എല്‍.ഇ.ഡി. ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ ഉണ്ടാവും. എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, കണ്ടംപററി എല്‍.ഇ.ഡി. ലാമ്പുകള്‍, വൈഫൈ, ഉയര്‍ന്ന ലെഗ് സ്‌പേസ് എന്നിവയും ബസിന്റെ പ്രത്യേകതയാണ്.
സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് മുകളിലും എക്സ്പ്രസ് ബസുകള്‍ക്ക് താഴെയുമായായിരിക്കും ഇവയുടെ സ്ഥാനം. കുടിക്കാനുള്ള വെള്ളം സ്നാക്സ് എന്നിവ വില നല്‍കി വാങ്ങാനുള്ള സൗകര്യവും ഒരുക്കുമെന്ന് നേരത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു. സ്റ്റോപ്പുകള്‍ വളരെ ചുരുക്കമായിരിക്കുമെന്നതാണ് ഈ സര്‍വീസിന്റെ പ്രധാന നേട്ടം. യാത്രക്കാര്‍ക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവം പ്രദാനം ചെയ്യുക എന്നതാണ് സൂപ്പര്‍ഫാസ്റ്റ് പ്രീമയം ബസുകള്‍കൊണ്ട് കെ.എസ്.ആര്‍.ടി.സി. ഉദ്ദേശിക്കുന്നത്.