Monday, December 23, 2024 5:18 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. ‘സിനിമാ മേഖലയിലെ നിയമ നിർമാണം നടപടികൾ ആരംഭിച്ചു; 26 FIR രജിസ്റ്റർ ചെയ്തു’;
‘സിനിമാ മേഖലയിലെ നിയമ നിർമാണം നടപടികൾ ആരംഭിച്ചു; 26 FIR രജിസ്റ്റർ ചെയ്തു’;

Local

‘സിനിമാ മേഖലയിലെ നിയമ നിർമാണം നടപടികൾ ആരംഭിച്ചു; 26 FIR രജിസ്റ്റർ ചെയ്തു’;

October 29, 2024/Local

‘സിനിമാ മേഖലയിലെ നിയമ നിർമാണം നടപടികൾ ആരംഭിച്ചു; 26 FIR രജിസ്റ്റർ ചെയ്തു’; സിനിമ കോൺക്ലേവ് ഉടനെന്ന് സർക്കാർ

സിനിമാ മേഖലയിലെ നിയമ നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ. സിനിമ കോൺക്ലേവ് ഉടൻ നടത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര സ്വഭാവമുള്ള 40 മൊഴികളുണ്ടെന്നും ഇതിൽ 26 എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

സിനിമ മേഖലയിലെ നിയമനിർമ്മാണത്തിനായി സാംസ്കാരിക വകുപ്പ് നിയമവകുപ്പിന്റെ സഹായം തേടിയതായി സർക്കാർ പറഞ്ഞു. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക നിയമമാണ് ആലോചനയിലുള്ളത്. പോഷ് ആക്ട് ബോധവൽക്കരണവും നടപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

മലയാള സിനിമയെ ഉടച്ചുവാർക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന് മുന്നോടിയായാണ് സിനിമ കോൺക്ലേവ് നടത്താൻ ഒരുങ്ങുന്നത്. സിനിമ കോൺക്ലവിൽ 300 ഡെലീഗറ്റുകൾ പങ്കെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര സ്വഭാവുമുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയത് 26 എഫ്ഐആറുകളിൽ 18 കേസുകളിൽ പ്രതികളുടെ പേരുകളില്ല. അവരെ കണ്ടെത്താനുള്ള ശ്രമം പ്രത്യേക സംഘം നടത്തുന്നതായും കോടതിയെ അറിയിച്ചു. കേസ് നവംബർ ഏഴിന് വീണ്ടും പരി​ഗണിക്കും.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project