നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായ ഇന്ന്, കേരളക്കരയ്‌ക്ക് കർഷകദിനം കൂടിയാണ്. കൊയ്‌ത്തുപാട്ടുകൾ അലയടിച്ചിരുന്ന കേരളത്തിൽ ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ശക്തി പകർന്നു കൊണ്ട് പുതുവർഷ ആശംസകളുമായി നടൻ മോഹൻലാൽ എത്തി.” പ്രതീക്ഷയുടെ പുലർവെട്ടവുമായി ചിങ്ങമെത്തി. പുതുവർഷം മാത്രമല്ല, പുതുനൂറ്റാണ്ട് (1200 ) കൂടിയാണ് പിറക്കുന്നത്.. പ്രകൃതിദുരന്തം നൽകിയ വേദനകളെ ഒറ്റക്കെട്ടായി നമ്മൾ അതിജീവിച്ച് കടന്നുപോവുകയാണ്. എങ്ങും സ്‌നേഹത്തിന്റെ പൂക്കൾ വിടരട്ടെ. ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ”- മോഹൻലാൽ കുറിച്ചു.ഇതോടെ നിരവധി ആളുകളാണ് താരത്തിന് തിരിച്ചും ആശംസകൾ നേർന്ന് രംഗത്തെത്തിയത്. കൊയ്‌ത്തും മെതിയുമായി ആഘോഷങ്ങളുടെ മലയാളമാസമാണ് ചിങ്ങം. കർക്കടകത്തിന്റെ വറുതിയിൽ നിന്ന് സമൃദ്ധിയുടെ നിറവിലേക്കുള്ള മാറ്റം കൂടിയാണ് ഇന്ന്.