നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ പ്രതികരിച്ച് നടി രഞ്ജിനി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ഹാർജി തള്ളിയതല്ലെന്നും തനിക്ക് സമയം കിട്ടിയില്ലെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം എന്ന് തന്നെയണ് ആദ്യം പറഞ്ഞതെന്നും തന്റെ മൊഴി വായിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് രഞ്ജിനി പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര സമിതിയേക്കാൾ ട്രൈബ്യൂണൽ തന്നെ വേണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് റിപ്പോർട്ട് പൂർണമായും ശരിയാണെന്നും കണ്ടെത്തലുകൾ കൃത്യമാമാണെന്നും രഞ്ജിനി പറഞ്ഞു. ട്രൈബ്യൂണൽ വേണമെന്ന നിർദേശം സന്തോഷമുണ്ടാക്കുന്നതാണെന്ന് രഞ്ജിനി വ്യക്തമാക്കി.