നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ജെഎംഎമ്മിനോടുള്ള അതൃപ്തി പരസ്യപ്പെടുത്തി ചംപയ് സോറൻ. പാർട്ടിയിൽ അപമാനവും അവഹേളനവും നേരിട്ടെന്നും ഇതിനാലാണ് മറ്റൊരു ബദൽ മാർഗ്ഗം തേടാൻ താൻ നിർബന്ധിതനായെന്നും ചംപയ് സോറൻ പറഞ്ഞു. ഇന്നുമുതൽ തന്റെ ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുന്നുവെന്ന് ചംപയ് സോറൻ വ്യക്തമാക്കി.ആദ്യത്തേത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക എന്നത്. രണ്ടാമത്തേത് സ്വന്തം സംഘടന രൂപീകരിക്കുക. മൂന്നാമത്തെത് ഒരു കൂട്ടാളിയെ കണ്ടെത്തി തുടർന്നുള്ള യാത്ര അവർക്കൊപ്പം നടത്തുക. എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് തനിക്ക് മുന്നിലുള്ളതെന്ന് ചംപയ് സോറൻ പറഞ്ഞു. വരുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ ഓപ്ഷനുകൾ തുറന്നിരിക്കും എന്നും ചംപയ് സോറൻ വ്യക്തമാക്കി. ബിജെപിയിലേക്കെ് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് ജെഎംഎമ്മിനെതിരെ ചംപയ് സോറൻ രംഗത്തെത്തിയിരിക്കുന്നത്. ഇഡി കേസിൽ ജയിലിലായപ്പോൾ മുഖ്യമന്ത്രി പദം രാജിവച്ച ഹേമന്ത് സോറൻ സ്ഥാനം ചംപായ് സോറനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ജയിൽവാസം കഴിഞ്ഞ് തിരികെ വന്നപ്പോൾ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം തിരികെ ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും തമ്മിൽ അകന്നത് എന്നാണ് ഇപ്പോൾ വരുന്ന വിവരം.