നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ നീരജ് ചോപ്രയെ പിന്തള്ളി സ്വര്‍ണം നേടിയ പാകിസ്താൻ താരം അര്‍ഷാദ് നദീമും തനിക്ക് മകനെ പോലെയാണെന്ന നീരജിന്‍റെ അമ്മ സരോജ ദേവിയുടെ വാക്കുകളെ പ്രശംസിച്ച് ഷൊയ്ബ് അക്തര്‍. സ്വര്‍ണം നേടിയ അര്‍ഷാദും തന്‍റെ മകനാണെന്ന് ഒരു അമ്മക്ക് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണെന്ന് അക്തര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.നീരജിന്‍റെ അമ്മ സരോജ് ദേവിയുടെ വാക്കുകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു. അതിരുകൾ ഭേദിക്കുന്ന സ്നേഹത്തിൻറ്റ് വാക്കുകൾ മനസ് തൊട്ടെന്ന് അർഷാദ് പറഞ്ഞു. പാകിസ്താന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ അര്‍ഷാദിന് അര്‍ഷാദിന് വീരോചിത വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ന് പുലര്‍ച്ചെ അര്‍ഷാദിനെകൊണ്ട് ലാഹോര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. പുലര്‍ച്ചെ മൂന്ന് എത്തിയിട്ടും ആയിരക്കണക്കിനാരാധകരാണ് അര്‍ഷാദിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയത്. ഒളിമ്പിക്‌സ് ജാവലിന്‍ ത്രോ ഫൈനലില്‍ 92.97 മീറ്റര്‍ ദൂരം എറിഞ്ഞാണ് അര്‍ഷാദ് ഒളിമ്പിക്‌സ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. സീസണിലെ ഏറ്റവും മികച്ച സമയം കണ്ടെത്തി 89.94 മീറ്റര്‍ എറിഞ്ഞ ഇന്ത്യയുടെ നീരജ് ചോപ്രയാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്.