നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
‘നിങ്ങൾക്ക് നുള്ളി നോക്കാം, ഇന്നേവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല’: നയന്‍താര
താൻ ഇതുവരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് നടി നയന്‍താര. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പില്‍ വരുന്ന വ്യത്യാസം കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് പുരികമൊരുക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ളതായി നയന്‍ താര പറഞ്ഞു. അതിനായി നല്ലൊരു സമയം മാറ്റിവെയ്ക്കാറുണ്ട്.
തന്റെ പുരികത്തിലുണ്ടാകുന്ന മാറ്റമാണ് മുഖത്തെ മാറ്റിത്തിന്റേയും കാരണം. അതുകൊണ്ടാണ് താന്‍ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തിയെന്ന് ആളുകള്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു. പക്ഷെ അത് സത്യമല്ല. തീര്‍ച്ചയായും തെറ്റായ കാര്യമാണെന്ന് ഞാന്‍ നേരിട്ട് തന്നെ പറയുന്നുവെന്നും നയന്‍താര പറഞ്ഞു.
ഇത് തന്റ ഡയറ്റിന്റേയും കൂടി ഫലമാണ്. ഡയറ്റ് കാരണം ശരീരഭാരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മുഖത്തും പ്രത്യക്ഷമാണ്. നിങ്ങള്‍ നുള്ളിയോ കത്തിച്ചോ നോക്കിക്കോളൂ .പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് കണ്ടെത്താനുകുമെന്നും അവര്‍ വ്യക്തമാക്കി.