നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മകന് അവാർഡ് കിട്ടിയതിൽ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ. പൃഥ്വിരാജ് അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മല്ലിക മകനോടൊപ്പം ഗോകുലിനെയും പരിഗണിച്ചതിന് ജൂറിയോട് നന്ദി അറിയിച്ചു.പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാടുപേര്‍ വിമര്‍ശിച്ചു. പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു. ഗോകുലിന് അവാര്‍ഡ് ലഭിച്ചതിനും സന്തോഷമുണ്ട്. ബ്ലസ്സിയോടും നന്ദി പറയുന്നു. കഷ്ടപ്പാടിനുള്ള മറുപടിയാണ് പൃഥ്വിരാജിന് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ആടുജീവിതത്തിലെ അഭിനയത്തിലൂടെയാണ് പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജിന് പുരസ്‌കാരം ലഭിച്ചതിന് ദൈവത്തോട് നന്ദിയുണ്ടെന്നും മല്ലിക പ്രതികരിച്ചു. ഒരുപാട് അഭിമാനവും സന്തോഷവുമെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പൃഥ്വിരാജ് സുകുമാരന്‍ ട്വന്റി ഫോറിനോട് പ്രതികരിച്ചു. ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതാണ്. 4 വർഷക്കാലമാണ് ഷൂട്ടിംഗ് നീണ്ടുനിന്നത്. സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ അവാർഡ്. ഇത് വെല്ലുവിളിയായി എടുത്ത് 16 കൊല്ലം ഇതിനായി മാറ്റിവച്ച ബ്ലെസി ചേട്ടനാണ് ഇതിന്‍റെ ഒരു ഉത്തരവാദി. 10 അവാർഡുകൾ ലഭിച്ചതിൽ ഇരട്ടി മധുരമെന്നും ട്വന്റി ഫോറിനോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ 16 വര്‍ഷമാണ് സിംഗിള്‍ ഫോക്കസ്ഡായി ഈ ലക്ഷ്യത്തിന് വേണ്ടി നിന്നതാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും ഇത് ഞങ്ങളുടെ ചിത്രമാണ് എന്ന് ബോധ്യത്തിലാണ് ഇതിന് പിന്നില്‍ പണിയെടുത്തത്. എന്‍റെ കരിയറിലെ സുപ്രധാന കഥാപാത്രമാണ് ഇത്. എല്ലാത്തിനും അപ്പുറം ഞാന്‍ ഓഡിയോ ലോഞ്ചില്‍ പറഞ്ഞത് പോലെ നജീബ് എന്ന വ്യക്തി അനുഭവിച്ച അനുഭവമാണ് ഇതിലെക്ക് എല്ലാം നയിച്ചത് എന്ന് അറിയാം.