Breaking
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ച് ഒരാഴ്ചയ്ക്ക് ശേഷം പ്രതികരിക്കും, ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് അമ്മയുടെ ഷോയ്ക്ക്: സിദ്ധിഖ്
August 19, 2024/breaking
<p>ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ വിശദമായ പ്രതികരണത്തിനില്ലെന്നും റിപ്പോര്‍ട്ട് പഠിച്ച് ഒരാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖ്. റിപ്പോര്‍ട്ടില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതാണെന്ന് സിദ്ധിഖ് പറഞ്ഞു. എന്നിരിക്കിലും ആര്‍ക്കെതിരെയാണ് ആരോപണം, എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ അറിഞ്ഞശേഷമേ പ്രതികരിക്കാനും നടപടിയെടുക്കാനും കഴിയൂ. നിയമ നടപടികള്‍ക്കായി സര്‍ക്കാരുമായി സഹകരിക്കുമെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു. (AMMA general secretary Siddique on hema committee report) ഇപ്പോള്‍ നടക്കുന്ന അമ്മയുടെ ഒരു ഷോയ്ക്കാണ് തങ്ങള്‍ പ്രാധാന്യം കൊടുത്ത് മുന്നോട്ടുപോകുന്നതെന്ന് സിദ്ധിഖ് പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിക്കാതെ തെറ്റായി എന്തെങ്കിലും പറയാന്‍ താത്പര്യപ്പെടുന്നില്ല. കാര്യങ്ങള്‍ പൂര്‍ണമായി അറിഞ്ഞ ശേഷം വേണ്ട ഇടപെടലുകള്‍ അമ്മ നടത്തുമെന്നും സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞു.</p>