നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സ്വർണക്കടത്തിനെ തീവ്രവാദ പ്രവർത്തനമായി കണക്കാക്കാൻ നടപടി; കടുത്ത നടപടിയിലേക്ക് കേരള പോലീസ്
സ്വർണ്ണക്കടത്ത് വേട്ടയിൽ കടുത്ത നടപടിയിലേക്ക് കേരള പോലീസ്. സ്വർണ്ണക്കടത്ത്, ഹവാല കേസുകൾ കണ്ടെത്തി പിടി കൂടാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. ഭാരതീയ ന്യായ സംഹിതയിലെ പുതിയ കടുത്ത വകുപ്പ് ചേർത്ത് പോലീസ് കേസ് എടുക്കും. ഭാരതീയ ന്യായ സംഹിതയിലെ113 (4) വകുപ്പ് ചുമത്താനാണ് നീക്കം. തീവ്രവാദ വിരുദ്ധ വകുപ്പുകളിൽ ഒരു സെക്ഷൻ ചേർക്കാനാണ് തീരുമാനം.
രാജ്യത്തിന്റെ സമ്പത്തിക ഭദ്രത തകർക്കാനുള്ള നീക്കമായി കേസുകൾ കൈകാര്യം ചെയ്യും. തീവ്രവാദ പ്രവർത്തനമായി സ്വർണ്ണ കടത്തിനെ കണക്കാക്കിയുള്ള നടപടിയിലേക്കാണ് ഇനി കേരള പോലീസ് കടക്കുക. സ്വർണ്ണക്കടത്ത് വേട്ട ശക്തമാക്കാൻ സ്വർണ്ണ, ഹവാല കടത്തുകാരുടെ വിവരങ്ങൾ ഇന്റലിജിൻസ് വിഭാഗം ശേഖരിക്കാൻ ഡിജിപിയുടെ നിർദേശം. അൻവർ വിവാദത്തിനു ശേഷമാണ് സ്വർണ്ണ കടത്തിൽ കടുത്ത നടപടിയിലേക്ക് പൊലീസ് കടക്കുന്നത്.