നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സ്പെഡര്‍ ബോയ്' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും ഒന്നിക്കുന്നു
ഹോളിവുഡ്: സ്പൈഡര്‍മാന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ടോം ഹോളണ്ട് ക്രിസ്റ്റഫർ നോളന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നു. മാറ്റ് ഡാമണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന പ്രൊജക്റ്റിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നോളൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു പ്രൊജക്ട് 2026 ജൂലൈ 17 ന് റിലീസ് ചെയ്യും എന്നാണ് വിവരം.
എന്താണ് കഥയുടെ വിശദാംശങ്ങൾ എന്ന് ഇതുവരെ വെളിവായിട്ടില്ല. എന്നാല്‍ ഒരു പിരീയിഡ് ഡ്രാമയാണ് ചിത്രം എന്ന് ചില ഹോളിവുഡ് മാധ്യമങ്ങള്‍ സൂചന നല്‍കുന്നത്. സിൻകോപ്പി ബാനറിനു വേണ്ടി പ്രൊഡക്ഷൻ പാർട്ണറും ഭാര്യയുമായ എമ്മ തോമസിനൊപ്പം ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നോളന്‍റെ അവസാനത്തെ ചിത്രം ഓപന്‍ഹെയ്മറും യൂണിവേഴ്സല്‍ സ്റ്റുഡിയോസുമായി സഹകരിച്ചായിരുന്നു. ആഗോളതലത്തില്‍ ചിത്രം വന്‍ വിജയമാണ് നേടിയത്. ലോകമെമ്പാടും 976 മില്യൺ ഡോളർ സമ്പാദിച്ച ചിത്രത്തിന്‍റെ സംവിധാനത്തിന് നോളന് ആദ്യമായി മികച്ച സംവിധായകനുള്ള ഒസ്കാര്‍ ലഭിച്ചു.
2020ന്‍റെ അവസാനത്തിൽ ദീർഘകാല നോളന്‍ സഹകരിച്ച വാർണർ ബ്രദേഴ്‌സുമായി വേർപിരിഞ്ഞതിന് ശേഷമാണ് യൂണിവേഴ്സലിനൊപ്പം സഹകരിക്കാന്‍ ആരംഭിച്ചത്. ഓപന്‍ഹെയ്മര്‍ ആയിരുന്നു ആദ്യത്തെ ഇവരുടെ ചിത്രം. പിന്നാലെയാണ് പുതിയ പ്രൊജക്ട് വരുന്നത്.
അതേ സമയം ഇന്‍റര്‍സ്റ്റെല്ലാര്‍, ഓപന്‍ഹെയ്മര്‍ ചിത്രങ്ങളില്‍ നോളനൊപ്പം പ്രവര്‍ത്തിച്ച നടനാണ് മാറ്റ് ഡാമണ്‍. എന്നാല്‍ ടോം ഹോളണ്ട് ആദ്യമായാണ് വിഖ്യാത സംവിധായകനൊപ്പം പ്രവര്‍ത്തിക്കുന്നത്. സ്‌പൈഡർ മാൻ 4, വഞ്ചേഴ്‌സ്: ഡൂംസ്‌ഡേ തുടങ്ങിയ വലിയ പ്രൊജക്ടുകളില്‍ ഇതിനകം ഹോളണ്ട് സജീവമാണ്. അതിനിടയിലാണ് പുതിയ നോളന്‍ പ്രൊജക്ട് എത്തുന്നത്. ഹോളണ്ട്, ആപ്പിൾ ടിവിയുടെ 2023 മിനിസീരിയൽ ദി ക്രൗഡ് റൂമിലാണ് അവസാനമായി അഭിനയിച്ചത്.