നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കൊച്ചി:കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ വലിയ കുളത്തിലാണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. കടവന്ത്ര സ്വദേശി ഡിയോ (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.
വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത് കണ്ട് മറ്റു സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാര്‍ ഉള്‍പ്പെടെ എത്തിയാണ് വിദ്യാര്‍ത്ഥിയെ പുറത്തെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.