നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി
കല്‍പ്പറ്റ: ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരിച്ചു. ഗുരുതരാവസ്ഥയെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെന്‍സണ്‍
അപകടത്തില്‍ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരടക്കം ഏഴ് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് അപകടം.