നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ശബരിമല മണ്ഡലകാലം: പോലീസ് വിന്യാസത്തിന് രൂപരേഖയായി
ശബരിമല മണ്ഡലകാലത്തിനുള്ള പൊലീസ് വിന്യാസത്തിന് രൂപരേഖയായി. ആദ്യഘട്ടത്തിൽ 1839 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിലെ പോലീസ് വീഴ്ച അടക്കം കഴിഞ്ഞ മണ്ഡലകാലത്ത് ആക്ഷേപം ഉയർന്നിരുന്നു. സന്നിധാനത്ത് ഉദ്യോഗസ്ഥടക്കം 949 പോലീസുകാരെയും പമ്പയിൽ 513, നിലക്കലിൽ 377 പോലീസുകാരുമാണ് ആദ്യഘട്ടത്തിലുള്ളത്.
രണ്ടാംഘട്ടത്തിലും 1839 പേരാണ് സുരക്ഷയ്ക്കായുള്ളത്. നവംബർ 14 മുതൽ 25 വരെയാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടം 25 മുതൽ ഡിസംബർ ആറ് വരെയാണ് രണ്ടാം ഘട്ടം. അേതമസമയം മണ്ഡല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു . ശബരിമലയിൽ ഗസ്റ്റ്ഹൗസുകൾ നിർമിച്ചുവരികയാണ്. നിലയ്ക്കലിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി.
ഭക്തർക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. യാത്രാ സൗകര്യം, ആരോഗ്യപരിപാലനം, ദാഹജലം, വൈദ്യുതി, പാർക്കിങ്, പോലീസ് സേവനം ഉൾപ്പെടെ വിപുലമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ.