നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി, പകരം ചുമതല എസ്. ശ്രീജിത്തിന്
എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും ചുമതലകളിൽ മാറ്റി. ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്തുനിന്നാണ് മാറ്റിയത്. പകരം എഡിജിപി എസ്. ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ.
ശ്രീജിത്ത് മുമ്പും ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വീണ്ടും കോർഡിനേറ്റർ സ്ഥാനത്തേക്ക് നിയമിച്ചത്. ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോർഡിനേറ്റർക്കുള്ളത്.
നേരത്തെ നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്നും അജിത് കുമാറിനെ മാറ്റിനിർത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപിയും ഇന്റലിജൻസ്, ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്.മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത് കുമാറിനെ ഒഴിവാക്കിയതെന്നായിരുന്നു വിവരം.