Monday, December 23, 2024 4:35 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. വ്യാജമദ്യം കഴിച്ച് 20 മരണം, ബിഹാറിൽ 24 മണിക്കൂറിൽ 250 ഇടങ്ങളിൽ റെയ്ഡ്,
വ്യാജമദ്യം കഴിച്ച് 20 മരണം, ബിഹാറിൽ 24 മണിക്കൂറിൽ 250 ഇടങ്ങളിൽ റെയ്ഡ്,

National

വ്യാജമദ്യം കഴിച്ച് 20 മരണം, ബിഹാറിൽ 24 മണിക്കൂറിൽ 250 ഇടങ്ങളിൽ റെയ്ഡ്,

October 18, 2024/National

വ്യാജമദ്യം കഴിച്ച് 20 മരണം, ബിഹാറിൽ 24 മണിക്കൂറിൽ 250 ഇടങ്ങളിൽ റെയ്ഡ്, പിടികൂടിയത് 1650 ലിറ്റർ മദ്യം


2016 മുതൽ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ.
പട്ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച് 20 പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സിവാൻ, സരൻ ജില്ലകളിലുള്ളവരാണ് മരിച്ചത്. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ചവരാണ് മരിച്ചത്.

പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. എട്ട് മദ്യ വിൽപ്പനക്കാർക്കെതിരെ കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 1650 ലിറ്റർ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ഓട്ടോപ്സി റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ദുരന്തത്തിന്റെ ഉത്തരവാദി എൻഡിഎ സർക്കാറാണെന്നും വ്യാജ മദ്യ വിൽപനയ്ക്ക് പിന്നിൽ ഉന്നതരാണെന്നും ആർജെഡി ആരോപിച്ചു. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. 2016ലാണ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് മദ്യ നിരോധനം ഏർപ്പെടുത്തിയത്. 2016 മുതൽ പല തവണയായി ഉണ്ടായ വ്യാജ മദ്യ ദുരന്തങ്ങളിൽ ബിഹാറിൽ 350 ലധികം പേർ മരിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം നൽകും.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project