നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വ്യാജ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്: ഇരിട്ടിയില്‍ രണ്ടു യുവാക്കള്‍ക്കെതിരെ കേസ്
4hr
ഇരിട്ടി: മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യാജ ക്യൂ ആർ കോഡും സിഗ്നേച്ചറും ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് ഇരിട്ടിയില്‍ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇരിട്ടി നേരമ്ബോക്കില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ കണ്ണൂർ ഇരിണാവ് സ്വദേശി മിഥുൻ (37), കൂട്ടുപുഴ സ്വദേശി അരുണ്‍ തോമസ് (38) എന്നിവർക്കെതിരെയാണ് ഇരിട്ടി പൊലീസ് കേസെടുത്തത്. സെപ്റ്റംബർ അഞ്ചിനും 13നും ഇടയിലാണ് കേസിനാസ്പദമായ സംഭവം.
ഇരിട്ടിക്കടുത്ത് മാടത്തിയില്‍ പ്രവർത്തിച്ചു വരുന്ന ആട് ഫാമിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയെന്ന് കാണിച്ച് എൻജിനീയർ നോബി ജോർജ് ജില്ല പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടർന്നാണ് നടപടി.
ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ ക്യൂ ആർ കോഡും സിഗ്നേച്ചറും ഉപയോഗിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ ഫാം ഉടമക്ക് തോന്നിയ സംശയമാണ് കേസിന് വഴിത്തിരിവായത്.
സമാനമായ രീതിയില്‍ ഇരുവരും അടങ്ങുന്ന സംഘം കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് കൂടി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സംഘം പറഞ്ഞു.