നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വസ്ത്രത്തിന്റെ എല്ലാ ഉത്തരവാദിത്തവും അമ്മയ്ക്ക്, തെറി കേൾക്കുന്നത് ഞാനും - ഹണി റോസ്
സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും താരം പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ തന്റെ കോസ്റ്റ്യൂം തിരഞ്ഞെടുക്കുന്നയാളെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. അമ്മയാണ് തന്റെ വസ്ത്രം തിരഞ്ഞെടുക്കുന്നതെന്നാണ് താരം ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം സാമൂഹ്യമാധ്യമങ്ങളിൽ പലപ്പോഴും വസ്ത്രത്തിന്റെ പേരിൽ തെറി കേൾക്കേണ്ടി വരുന്നത് താനാണെന്നും ഹണി റോസ് അഭിമുഖത്തിൽ തമാശരൂപേണ പറഞ്ഞു.
താന്‍ തന്നെയാണ് മകളുടെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നതെന്ന് ഹണിയുടെ അമ്മയും പറയുന്നു. ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ട് വസ്ത്രം വാങ്ങിക്കുന്നത് താനാണെന്നും എന്നാല്‍ ഒരിക്കല്‍പോലും തന്റെ പേര് ഹണി റോസ് പറയാറില്ലെന്നും അമ്മ പറയുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴും ഹണി റോസ് അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്. വസ്ത്രത്തിന്റെ പേരിലും മറ്റും പലതരത്തിലുള്ള ട്രോളുകള്‍ക്ക് താരം വഴിവെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ചിരിച്ചു തള്ളുകയാണ് നടി. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന എല്ലാ കമന്റുകളും അമ്മ പരിശോധിക്കാറുണ്ടെന്നും ഹണി റോസ് പറയുന്നു.
അതേസമയം, മറ്റുള്ളവര്‍ പറയുന്നത് കേട്ട് നിന്നാല്‍ നമുക്ക് ജീവിതം ഉണ്ടാകില്ലെന്നാണ് താരത്തിന്റെ അമ്മ പറയുന്നത്. 'ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് പറയുന്നു, എഴുതുന്നു. നമ്മള്‍ അതിലേക്ക് ശ്രദ്ധിക്കാന്‍ പോകേണ്ടതില്ല. മറ്റുള്ളവര്‍ പറയുന്നത് കേട്ടുനിന്നാല്‍ ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ മറ്റുള്ളവരായിത്തന്നെ കാണാനുള്ള ബോധം വേണം' - ഹണി റോസിന്റെ അമ്മ അഭിപ്രായപ്പെടുന്നു