നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വഴിയിൽ നിന്ന് എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ മറുപടി പറയുന്ന രീതി സിപിഎമ്മിനില്ല- മുഖ്യമന്ത്രി
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിൽ വന്ന വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്തും ഹവാല ഇടപാടും ഏറ്റവും കൂടുതൽ നടക്കുന്നത് മലപ്പുറത്താണെന്ന് പറഞ്ഞാൽ അത് ജില്ലക്കെതിരല്ല. കള്ളക്കടത്തുകാരെ തൊടുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നത്. ഗൂഢലക്ഷ്യം ഉണ്ടെങ്കിൽ വേറെ വഴി നോക്കുന്നതാണ് നല്ലത്. വഴിയിൽ നിന്ന് എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ മറുപടി പറയുന്ന രീതി സിപിഎമ്മിനില്ല, മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എ.കെ.ജി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.