നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വര്‍ക്കൗട്ട് ചിത്രങ്ങളുമായ അനാര്‍ക്കലി മരിക്കാര്‍; ഏത് സിനിമക്കുവേണ്ടിയെന്ന് ആരാധകര്‍
2016-ല്‍ ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. സുലൈഖ മന്‍സില്‍ ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിലെ നായികയാണ്. ഗോകുല്‍ സുരേഷ് നായകനായ ഗഗനചാരിയാണ് അനാര്‍ക്കലിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
അനാര്‍ക്കലിയുടെ ജിമ്മിലെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫിറ്റ്‌നസ് ട്രെയിനറായ റാഹിബ് മുഹമ്മദിനൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, സാനിയ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള നായികമാരുടെ പേഴ്‌സണല്‍ ട്രെയിനറായി പ്രവര്‍ത്തിച്ചിട്ടുണ്ട് റാഹിബ്.
'സ്‌ട്രോങ് നോട്ട് സ്‌കിന്നി' എന്ന ഹാഷ്ടാഗോടെയാണ് അനാര്‍ക്കലിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. വര്‍ക്കൗട്ടിനെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്. ഏത് സിനിമയ്ക്കുവേണ്ടായണെന്ന ചോദ്യമുയര്‍ത്തിയവരും നിരവധി.