നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വയസ്സ് 27, ഒരുപാട് അനുഭവിച്ചു, അന്ന് ആത്മഹത്യവരെ എത്തി: െവളിപ്പെടുത്തി അൻഷിത അക്ബര്‍ഷാ
ജീവിതത്തിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും സുഹൃത്തുക്കളില്ലായിരുന്നെങ്കിൽ താനിപ്പോൾ ജീവനോടെ ഉണ്ടാകില്ലെന്നും വെളിപ്പെടുത്തി നടി അൻഷിത അക്ബര്‍ഷാ. തമിഴിൽ ബിഗ് ബോസ് മത്സരാർഥിയായി എത്തുന്ന താരം തന്നെ പരിചയപ്പെടുത്തുന്ന ഇൻട്രൊ വിഡിയോയിലാണ് ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞത്
‘‘ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്നെ ചെല്ലമ്മയായിട്ടാകും അറിയുക. ചെല്ലമ്മയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ അന്‍ഷിതയെ പലര്‍ക്കും അറിയില്ല. അന്‍ഷിതയെ നിങ്ങള്‍ക്ക് എങ്ങനെ ഇഷ്ടപ്പെടും എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്റെ ജീവിതത്തിലെ എല്ലാ യാത്രയും പ്രേക്ഷകരുമായി പങ്കുവെക്കുന്ന ആളാണ് ഞാന്‍. അതുപോലെ ജീവിതത്തില്‍ പുതിയൊരു യാത്ര ആരംഭിക്കുകയാണ് ഞാന്‍, ബിഗ് ബോസ്.
എന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കില്‍, മലയാളത്തില്‍ ഞാന്‍ ചെറിയ ചെറിയ വേഷങ്ങളായിരുന്നു ആദ്യം ചെയ്തിരുന്നത്. അതിന് ശേഷമാണ് ‘കൂടെവിടെ’ സീരിയലില്‍ നായകയായി വരുന്നത്. തുടര്‍ന്നാണ് ചെല്ലമ്മ സീരിയിലിലെ നായികയായി എന്നെ തിരഞ്ഞെടുക്കുന്നതും തമിഴിലേക്ക് വരുന്നതും. കേരളത്തിലെ പ്രേക്ഷകര്‍ എനിക്ക് തന്ന സ്‌നേഹത്തേക്കാളും കൂടുതല്‍ സ്‌നേഹം എനിക്ക് തമിഴ് മക്കളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സ്വന്തം വീട്ടിലെ ഒരാളെ പോലെ കണ്ട് എന്ന് എല്ലാവരും സ്‌നേഹിക്കുന്നുണ്ട്. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
എന്റെ കുടുംബത്തെക്കുറിച്ച് പറയാം. എന്റെ അമ്മയാണ് എന്റെ എല്ലാം. അവർ കാരണമാണ് പത്ത് പേർ ഇന്ന് അൻഷിതയെ അറിയുന്നത്. എന്റെ ചെറിയ പ്രായത്തിൽ തന്നെ അച്ഛനും അമ്മയും വിവാഹ മോചിതരായതാണ്. അന്ന് മുതൽ എന്റെ എല്ലാം നോക്കുന്നത് അമ്മയാണ്. എനിക്കൊരു ചേട്ടനുണ്ട്. ചേട്ടനും അമ്മയും ഞാനും അമ്മയുടെ അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. ചെറിയ കുടുംബമാണ് എന്റേത്. കുടുംബവും സുഹൃത്തുക്കളുമാണ് എന്റെ ലോകം.
ഞാനിന്ന് ജീവനോടെയിരിക്കാൻ കാരണം വരെ എന്റെ സുഹൃത്തുക്കളാണ്. ജീവിതത്തിൽ ഞാൻ ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട്. എനിക്കിപ്പോൾ 27 വയസ്സായി. ഇതിനുള്ളിൽ എന്തൊക്കെ ഫേസ് ചെയ്യാൻ പാടില്ലയോ അതൊക്കെ ഞാൻ ഫേസ് ചെയ്‌തിട്ടുണ്ട്. ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം പുറത്ത് കടന്ന് വന്ന് ഇവിടെ വരെ എത്തി നിൽക്കാൻ കാരണം എന്റെ സുഹൃത്തുക്കളാണ്. കരിയറിൽ വേറൊരു ലെവലിൽ എത്തി നിൽക്കുകയാണ്. അങ്ങനെയാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. എനിക്ക് ഒരുപാട് സ്നേഹം വേണം. അതാണ് ലക്ഷ്യം. കുട്ടിക്കാലം മുതൽ എനിക്ക് മതിയാവോളം കിട്ടാതെ പോയതും ഇപ്പോഴും തേടുന്നതും സ്നേഹമാണ്. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും മാത്രമാണ് ഞാൻ ചോദിക്കുന്നത്. ഞാൻ ആരാണെന്ന് ഇനിയാണ് നിങ്ങൾ അറിയാൻ പോകുന്നത്.’’–അന്‍ഷിതയുടെ വാക്കുകൾ.