നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടത്താനിരിക്കുന്ന വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ വിജയിക്കുമെന്ന് 24 ഇലക്ഷന്‍ സര്‍വെ ഫലം. ടി പി ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് ഒന്നര പതിറ്റാണ്ട് ശേഷം ഈ മണ്ഡലം കെ കെ ശൈലജയുടെ പ്രതിച്ഛായ ബലത്തില്‍ എല്‍ഡിഎഫിന് പിടിച്ചെടുക്കാനാകുമെന്നാണ് വടകരയുടെ മനസിലെന്ന് ട്വന്റിഫോര്‍ തെരഞ്ഞെടുപ്പ് സര്‍വെ ഫലം തെളിയിക്കുന്നു. സര്‍വെയില്‍ പങ്കെടുത്ത 45.5 ശതമാനം പേരാണ് കെ കെ ശൈലജ വടകരയുടെ എംപിയാകുമെന്ന് വിലയിരുത്തുന്നത്. തൊട്ടുപിന്നില്‍ തന്നെ ഷാഫി പറമ്പിലുണ്ട്. 42.9 ശതമാനം പേരാണ് ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചുകയറുമെന്ന് കരുതുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ ജയിക്കുമെന്ന് 9.9 ശതമാനം പേരും മറ്റുള്ളവര്‍ എന്ന ഓപ്ഷന്‍ സര്‍വെയില്‍ പങ്കെടുത്ത 1.7 ശതമാനം പേരും തെരഞ്ഞെടുത്തു. (24 election survey Vadakara constituency politics explained)ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മുതല്‍ പാനൂര്‍ ബോംബ് സ്‌ഫോടനം വരെ നിരവധി വിഷയങ്ങളാണ് വടകരയില്‍ ഇത്തവണ പ്രതിഫലിക്കുക. ഇതിനൊപ്പം ചില പൊതുവിഷയങ്ങളും വടകരയിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ശരാശരിയിലും താഴെയായാണ് വടകരക്കാര്‍ വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് 8% പേരും മികച്ചതെന്ന് 7.8 ശതമാനവും ശരാശരിയെന്ന് 39.5% പേരും മോശമെന്ന് 22.2 ശതമാനവും വളരെ മോശമെന്ന് 22.5 ശതമാനവും അടയാളപ്പെടുത്തുന്നു.