Monday, December 23, 2024 4:57 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. ലൈഫിന് ഡബിൾ ബെല്ലടിച്ച് അമലും അഭിജിതയും
ലൈഫിന് ഡബിൾ ബെല്ലടിച്ച് അമലും അഭിജിതയും

Local

ലൈഫിന് ഡബിൾ ബെല്ലടിച്ച് അമലും അഭിജിതയും

November 18, 2024/Local

നിവേദനം നൽകി നേടിയ സർവീസ്, അതേ കെഎസ്ആർടിസി ബസിൽ മൊട്ടിട്ട പ്രണയം; ലൈഫിന് ഡബിൾ ബെല്ലടിച്ച് അമലും അഭിജിതയും

തിരുവനന്തപുരം: പഠന കാലം മുതൽ കെഎസ്ആർടിസി ബസിനോട് പ്രണയം, ഒടുവിൽ അമലിന് ജീവിത സഖിയെ കിട്ടിയതും ബസിൽ നിന്ന്. പ്രണയ സാഫല്യത്തിനൊടുവിൽ വിവാഹ ദിനത്തിൽ എല്ലാത്തിനും സാക്ഷിയാകാൻ അമലിന്‍റെ പ്രിയപ്പെട്ട കെഎസ്ആർടിസി ബസുമെത്തി. പഠിക്കുന്ന കാലത്ത് അരുൺ നിവാസിൽ സി. കെ നിത്യാനന്ദൻ എസ് ഗീതാമണി ദമ്പതികളുടെ ഇളയ മകനായ അമൽ ബാലു നിരന്തരം നിവേദനം നൽകി നേടിയതാണ് അണപ്പാട്-ചീനിവിള വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ്.

അമലിന് കെഎസ്ആർടിസി ജീവവായു ആണ്. കുട്ടികാലം മുതൽ കെഎസ്ആർടിസി ബസിനോടുള്ള ഇഷ്ടം പിൽക്കാലത്തുള്ള എല്ലാ യാത്രകൾക്കും കെഎസ്ആര്ടിസി ബസിനെ തന്നെ ആശ്രയിച്ച് ആണ്. പഠനത്തിനും പിന്നീട് ജോലിക്കും ഒക്കെ യാത്ര ബസിൽ തന്നെ. ചീനിവുള്ള നിവാസികൾക്ക് രാവിലെ തിരുവനന്തപുരത്തേക്ക് ഓഫീസ്, സ്കൂൾ ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഇത് മനസ്സിലാക്കി അമൽ മാറനല്ലൂർ ,ചീനിവിള മലയിൻകീഴ് പേയാട് വഴി തിരുവനന്തപുരത്തേക്ക് ബസ് എന്ന ആശയം അധികൃതരുമായി പങ്കു വച്ചു. ഒടുവിൽ ഈ സ്വപ്നം സാക്ഷാത്കരിച്ചു. അമൽ ഉൾപ്പെടെ നഗരത്തിലേക്ക് പോകുകയും മടങ്ങി വരികയും ചെയ്യുന്നവർക്ക് ഈ ബസ് റൂട്ട് ഏറെ ഉപകാരപ്രദമായി.

ഈ ബസ്സിലെ മുൻ സീറ്റിലെ യാത്രക്കാരി ആണ് ഇന്നി അഖിലിന്‍റെ മുന്നോട്ടുള്ള ജീവിത്തിൽ പങ്കാളി. അമൽ ബാലുവും തിനക്കോട്ടുകോണം, രാധാ ഭവനിൽ ശ്രീകുമാരൻ എ. ശ്രികുമാരി ദമ്പതികളുടെ മകൾ അഭിജിത. എസ്.എസ്സും ആണ് ചെങ്കൽ ക്ഷേത്ര സന്നിധിയിൽ ഇഷ്ട വാഹനത്തെയും തങ്ങളുടെ ഇഷ്ടം മൊട്ടിട്ട ബസിനെയും സാക്ഷിയാക്കി ജീവിതത്തിന് ഡബിൾ ബെൽ അടിച്ചു. ചെങ്കൽ ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം മാറനല്ലൂർ ദേവഗിരി ആഡിറ്റോറിയത്തിൽ മറ്റു ചടങ്ങുകൾ നടന്നു. ഇവിടെയും അമലിന്‍റെ പ്രിയ ബസായ ആര് എൻ ഈ 522 കെഎസ്ആർടിസി ബസ് കാവലായി സാക്ഷിയായി ഉണ്ടായിരുന്നു.

ഡ്രൈവർ അശോകൻ കണ്ടക്ടർ സത്യ ദാസ് എന്നിവരാണ് അമലിന്‍റെ പ്രിയ ബസുമായി വിവാഹം കൂടാൻ എത്തിയത്. ഇതേ കെഎസ്ആര്ടിസി സ്ഥിരം യാത്രക്കിടെ ആണ് വഴുതക്കാട് കെൽട്രോൺ നോളജ് സെന്റർ ഫയർ ആൻഡ് സേഫ്റ്റി എസ് ആർ ഒ ആയ അഭിജിതയും, രാജധാനി ഗ്രൂപ്പ്‌ ഓഫ് ഹോട്ടൽസ് ബ്രാഞ്ച് ഇന്ദ്രപുരി രാജധാനി സിനിയർ എഫ് ഒ എ ആയ അമലും കണ്ടു മുട്ടിയതും സുഹൃത്തുകളായതും. മനസിൽ മൊട്ടിട്ട പ്രണയം ഇരുവരും വീട്ടിൽ അവതരിപ്പിച്ചു ഒടുവിൽ. തങ്ങളുടെ ഇഷ്ട വാഹനത്തെ സാക്ഷിയായി ഒരുമിച്ചുള്ള യാത്ര തുടങ്ങി.

കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കാൻ അമൽ സമൂഹ്യമമാധ്യമങ്ങളെയും പ്രയോജനപെടുത്തുന്നുണ്ട്. കെഎസ്ആര്ടിസി ലവേഴ്സ് ഫോറം, കെഎസ്ആർടിസി ഫ്ഫ്രണ്ട്സ്, ഫ്രെണ്ട്സ് ഓഫ് കെഎസ്ആര്ടിസി, കെഎസ്ആർടിസി പാസഞ്ചേഴ്സ് ഫോറം, കെഎസ്ആര്ടിസി സോഷ്യൽ മീഡിയ സെൽ തുടങ്ങി നിരവധി ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുകയും കെഎസ്ആർടിസിയുടെ നെയിംബോർഡുകളും അതിൻറെ അലങ്കാരങ്ങളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും അമലിന്‍റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട് . കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് പുറപ്പെടുന്ന ബസ്സും ബസ് നമ്പറും റൂട്ടും ഷെഡ്യൂളും സമയവുമൊക്കെ ഏതു നിമിഷം ചോദിച്ചാലും ഒരിടത്തും നോക്കാതെ പറയാൻ അമലിനാകും.

വിവാഹത്തിന് വാഹനങ്ങൾ ബുക്ക് ചെയ്യുന്നവരും, റെസിഡൻസ് അസോസിയേഷനുകളും സംഘടകളും ഉല്ലാസായത്രകൾ സംഘടിപ്പിക്കുമ്പോഴും രാഷ്ട്രീയ കക്ഷികൾ അവരുടെ സംഘടന യാത്രകൾ സംഘടിപ്പിക്കുമ്പോഴും യാത്ര കെഎസ്ആര്ടിസി ബസിൽ ആകണമെന്നാണ് അമലിന്‍റെ അഭിപ്രായം. അങ്ങനെ എങ്കിൽ കെഎസ്ആർസി ലാഭകരമായി മുന്നോട്ട് പോയി സാധാരണക്കാർക്ക് ആശ്രയമായി എന്നും നിരത്തിൽ ഉണ്ടാകുമെന്നും അമൽ പറയുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project