നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ലഹരിക്ക് പണമില്ല; 17കാരി ലൈംഗിക ബന്ധത്തിലേർപ്പെട്ട 19 പേർക്കും എച്ച്ഐവി പോസിറ്റീവ്
ലഹരി വാങ്ങാൻ പണമില്ലാതെ വരുമ്പോൾ പെൺകുട്ടി പ്രദേശത്തെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു
ന്യൂഡൽഹി: പതിനേഴുകാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട 19 പുരുഷന്മാർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. പെൺകുട്ടി ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരി വാങ്ങാൻ പണം നൽകിയവരുമായാണ് പെൺകുട്ടി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്.
തുടർച്ചയായി വിവിധ ആശുപത്രികളിൽ യുവാക്കൾ എച്ച്ഐവി ലക്ഷണങ്ങളോടെ എത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. യുവാക്കളുടെയെല്ലാം ടെസ്റ്റുകളിൽ എച്ച്ഐവി ബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ലഹരി വാങ്ങാൻ പണമില്ലാതെ വരുമ്പോൾ പെൺകുട്ടി പ്രദേശത്തെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു. ലഹരിക്കടിമയായ പെൺകുട്ടി എച്ച്ഐവി ബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവാക്കൾക്ക് പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും നൈനിതാൽ മെഡിക്കൽ ഓഫീസർ ഹരീഷ് ചന്ദ്ര പന്ത് പറഞ്ഞു.
സംഭവം ഭയാനകമാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് പ്രതികരിച്ചു. പെൺകുട്ടിക്ക് ചികിത്സ നൽകുമെന്നും കൗൺസിലിംഗ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 17 മാസത്തിനിടെ രാംനഗറിൽ 45 പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പലരും വിവാഹിതരായിരുന്നു. പങ്കാളിയുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെ ഇവരും എച്ച്ഐവി ബാധിതരാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.