നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ലക്കി ഭാസ്‍കര്‍ ഹിറ്റ്, തെലുങ്ക് സിനിമകള്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിച്ച് നടൻ ദുല്‍ഖര്‍
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രം ലക്കി ഭാസ്‍കര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. നടൻ ദുല്‍ഖറിന്റെ താര മൂല്യവും ചിത്രത്തിന്റെ വിജയം ഉയര്‍ത്തുകയാണ്. ദുല്‍ഖര്‍ ഇനി വരാനിരിക്കുന്ന സിനിമകള്‍ക്ക് തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്നാണ് തെലുങ്ക് മാധ്യമങ്ങളുടെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
തെലുങ്കില്‍ ദുല്‍ഖര്‍ നായകനായി മൂന്ന് സിനിമകള്‍ കരാറായിട്ടുണ്ട്. റാണാ ദഗുബാട്ടിക്കൊപ്പമുള്ളതാണ് ഒരു തെലുങ്ക് സിനിമ എന്നുമാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഇതില്‍ ഉണ്ടായിട്ടില്ല. എന്തായാലും ദുല്‍ഖറിന്റെ താര മൂല്യം സിനിമാ നിര്‍മാതാക്കളെയും ആകര്‍ഷിക്കുന്നുണ്ടെന്നും പ്രതിഫലം വര്‍ദ്ധിപ്പിച്ചേക്കുമെന്നുമാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.
കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ് ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി,വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയും ആണ്.