നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
രാത്രി റെയില്‍വേ വിശ്രമമുറിയിലെത്തി ഫോണ്‍മോഷണം ; യുവാവും യുവതിയും പിടിയില്‍
സ്ഥിരമായി മൊബൈല്‍ഫോണ്‍ മോഷ്ടിക്കുന്ന യുവാവും യുവതിയും പോലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ ജിഗ്നേഷും സോനയുമാണ് എറണാകുളത്ത് പിടിയിലായത്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലേയും വിശ്രമമുറികളില്‍ നിന്ന് ഇവര്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിട്ടുണ്ട്.
ആര്‍.പി.എഫും ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഈ കഴിഞ്ഞ ദിവസമുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികളില്‍ നിന്ന് ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ വ്യാപകമായി മോഷണം പോയതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിന്റെയിടയിലാണ് ഇവര്‍ പിടിയിലായത്.
ഇവരില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വീതം വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഇവര്‍ മോഷ്ടിച്ചെടുത്ത മറ്റു മൊബൈലുകളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികള്‍ രാത്രികാലങ്ങളില്‍ കയറിയിറങ്ങി അവിടെനിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുകടക്കുന്നതായിരുന്നു ഇവരുടെ മോഷണരീതി. ഇവര്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ആര്‍.പി.എഫ്.അറിയിച്ചു.