Monday, December 23, 2024 4:17 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്; കഴിഞ്ഞ 21 മാസത്തിലെ ഏറ്റവും മോശം അവസ്ഥയില്‍
രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്; കഴിഞ്ഞ 21 മാസത്തിലെ ഏറ്റവും മോശം അവസ്ഥയില്‍

National

രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്; കഴിഞ്ഞ 21 മാസത്തിലെ ഏറ്റവും മോശം അവസ്ഥയില്‍

November 30, 2024/National

രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്; കഴിഞ്ഞ 21 മാസത്തിലെ ഏറ്റവും മോശം അവസ്ഥയില്‍


രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്. കഴിഞ്ഞ 21 മാസത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് വളര്‍ച്ചാ നിരക്ക്. 5.4 ശതമാനമാണ് നിലവിലെ വളര്‍ച്ചാ നിരക്ക്. ഉല്‍പ്പാദന, ഖനന മേഖലകളിലെ മോശം പ്രകടനമാണ് വളര്‍ച്ച നിരക്കിന് ബാധിച്ചത്. എന്നാല്‍ രാജ്യം അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി തുടരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. (India’s GDP Growth Slowed To 5.4% In July-September Lowest In 2 Years)
ജൂലായ്-സെപ്തംബര്‍ പാദത്തിലെ വളര്‍ച്ചാ നിരക്കാണ് 5.4 ശതമാനം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 8.1 ശതമാനം വര്‍ധിച്ചു. ഇതിന് മുന്‍പ് ഇത്ര കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത് 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലാണ്. 2022 ഒക്ടോബര്‍- ഡിസംബറിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.3 ശതമാനം മാത്രമായിരുന്നു.
ഈ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 4.6 ശതമാനമായതിനാല്‍ ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുന്നു എന്നത് ആശ്വാസകരവുമാണ്. കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത വളര്‍ച്ച ഒരു വര്‍ഷം മുന്‍പുള്ള 1.7 ശതമാനം എന്ന നിരക്കില്‍ നിന്നും ഈ വര്‍ഷം ജൂലായ്- സെപ്തംബര്‍ പാദത്തില്‍ 3.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഉല്‍പ്പാദന മേഖലയിലെ മൂല്യവര്‍ധിത വളര്‍ച്ച 2.2 ശതമാനമായി കുറഞ്ഞു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project