നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
രാജ്യത്തെ ആദ്യത്തെ നൈറ്റ് സഫാരി ഉത്തർപ്രദേശിൽ: വിലയിരുത്തി മുഖ്യമന്ത്രി
ഉത്തർപ്രദേശിൽ രാജ്യത്തെ ആദ്യ നൈറ്റ് സഫാരി വരുന്നു. ലോകത്തിലെ അഞ്ചാമത്തെ നൈറ്റ് സഫാരി ആയിരിക്കും ലഖ്നൗവിൽ ഒരുങ്ങുന്നത്. കുക്രയിൽ നൈറ്റ് സഫാരി പാർക്കിന്റെയും മൃഗശാലയുടെയും മാർഗരേഖ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചു.
2026 ജൂണിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 72 ശതമാനം പ്രദേശത്തും പച്ചപ്പ് വേണമെന്നും സൗരോർജ പദ്ധതികൾക്കും സ്ഥാനം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാനമായ ലഖ്‌നൗവിൽ നിർമിക്കാൻ പോകുന്ന നൈറ്റ് സഫാരി രാജ്യത്തെയും ലോകത്തെയും പ്രകൃതിസ്‌നേഹികൾക്ക് പുതിയ ലക്ഷ്യസ്ഥാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നൈറ്റ് സഫാരി പദ്ധതി സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയാണെന്നും ഇതിൻ്റെ നിർമ്മാണത്തിനുള്ള അനുമതി ന്യൂഡൽഹിയിലെ സെൻട്രൽ മൃഗശാല അതോറിറ്റിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.