Monday, December 23, 2024 4:30 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ അനന്തരവനെയും കൂട്ടി പെയിന്റിങ് തൊഴിലാളികൾപ്പം പണിയെടുത്ത് രാഹുൽ ഗാന്ധി
രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ അനന്തരവനെയും കൂട്ടി പെയിന്റിങ് തൊഴിലാളികൾപ്പം പണിയെടുത്ത് രാഹുൽ ഗാന്ധി

National

രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ അനന്തരവനെയും കൂട്ടി പെയിന്റിങ് തൊഴിലാളികൾപ്പം പണിയെടുത്ത് രാഹുൽ ഗാന്ധി

November 2, 2024/National

രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ അനന്തരവനെയും കൂട്ടി പെയിന്റിങ് തൊഴിലാളികൾപ്പം പണിയെടുത്ത് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷിച്ചപ്പോള്‍ ചെറുകിട തൊഴിലുകളുടെ മഹത്വം മനസിലാക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അനന്തരവന്‍ റെയ്ഹാന്‍ വാദ്രയുമായി പെയിന്റിങ് തൊഴിലാളികള്‍ക്കും, മണ്‍ചെരാതുണ്ടാക്കുന്നവര്‍ക്കുമൊപ്പം ജോലിയെടുക്കുന്ന വിഡിയോ സമൂഹമാധ്യമ അക്കൗണ്ടിലൂടെ രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു. തൊഴിലാളികളെ കൂടുതല്‍ ഉള്‍ക്കൊള്ളും വിധം സമൂഹത്തിന്റെ ചിന്താഗതി മാറണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നു.

രാജ്യത്തെ പ്രകാശമാനമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്കൊപ്പം. ദീപാവലി സ്പെഷ്യല്‍ എന്ന പേരിലാണ് രാഹുൽ‍ ഗാന്ധി വിഡിയോ തയ്യാറാക്കിയത്. സോണിയ ഗാന്ധുിയും രാഹുലും കഴിയുന്ന ജന്‍പഥിലെ പത്താംമ്പര്‍ വസതി പെയിന്‍റ് ചെയ്യുന്ന തൊഴിലാളികള്‍ക്കൊപ്പം രാഹുലും റെയ്ഹാനും ചേർന്നു.
ഇന്നത്തെ തലമുറ ഇത്തരം കാര്യങ്ങള്‍ കാണാതെ പോകുന്നുവെന്നും അവര്‍ക്ക് താല്‍പര്യം മൊബൈല്‍ ഫോണും, സോഷ്യല്‍ മീഡിയയുമൊക്കെയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. തന്റെ അച്ഛൻ മരണത്തിലേക്ക് പോയത് ഈ വസതിയില്‍ നിന്നാണെന്നും അതിനാല്‍ വെല്ലാത്തൊരു ആത്മ ബന്ധം പത്ത് ജന്‍പഥമായുണ്ടെന്നും രാഹുല്‍ പറയുന്നു.

ഇവിടെ നിന്ന് രാഹുല്‍ പോകുന്നത് ഉത്തം നഗറിലേക്കാണ്. ദീപാവലിക്കായി മണ്‍ചെരാത് നിര്‍മ്മിക്കുന്ന രാംരതിയുടെയും സംഘത്തിന്റെയുമടുത്തേക്ക്. അവർക്കൊപ്പം ചേരുന്നു. പ്രകാശം പരത്തുന്ന ഈ പെണ്‍കുട്ടികള്‍ അവരുടെ വീടുകള്‍ പ്രകാശിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണെന്ന് രാഹുല്‍ വീഡിയോയിൽ പറയന്നു. ഭാരത് ജോഡോ യാത്ര മുതലിങ്ങോട്ട് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ഈ വിധം ഇടപെട്ട് രാഹുല്‍ അവരുടെ ജീവിത സാഹചര്യവും പ്രശ്നങ്ങളും അവതരിപ്പിക്കാറുണ്ട്. ഇക്കുറി അനന്തരവനെ കൂടി പരിചയപ്പെടുത്തി ഒപ്പം ചേര്‍ക്കുന്നു എന്ന പ്രത്യേകതയുണ്ട്. എന്നാൽ എല്ലാം പതിവ് നാടകമെന്ന പരിഹാസം ബിജെപിയും ഉയര്‍ത്തുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project