നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
രണ്ടാഴ്ച്ചക്കിടെ 2 മരണം; കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം,
സംഭവം പാലക്കാട് മുക്കണ്ണത്ത്
പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(42) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ യുവാവ് മരിച്ചിരുന്നു. മണ്ണാർക്കാട് നിന്ന് കോങ്ങാട്ടേക്ക് പോവുകയായിരുന്നു രതീഷ്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിക്കുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്. അധികൃതർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.