Monday, December 23, 2024 5:35 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Entertainment
  3. മഹാനടനിലേക്ക് ഒറ്റ ക്ലിക്ക്; നടൻ മധുവിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് പുറത്തിറക്കി മമ്മൂട്ടി
മഹാനടനിലേക്ക് ഒറ്റ ക്ലിക്ക്; നടൻ മധുവിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് പുറത്തിറക്കി മമ്മൂട്ടി

Entertainment

മഹാനടനിലേക്ക് ഒറ്റ ക്ലിക്ക്; നടൻ മധുവിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് പുറത്തിറക്കി മമ്മൂട്ടി

September 23, 2024/Entertainment

മഹാനടനിലേക്ക് ഒറ്റ ക്ലിക്ക്; നടൻ മധുവിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് പുറത്തിറക്കി മമ്മൂട്ടി

തിരുവനന്തപുരം : മലയാള സിനിമയുടെ മഹാവസന്തമായ നടൻ മധുവിന്റെ സമഗ്ര ചരിത്രവും വിശേഷങ്ങളുമായി ഒഫീഷ്യൽ വെബ് സെറ്റ്. മധുവിന്റെ ജീവചരിത്രവും മലയാള സിനിമയിലെ സംഭാവനകളും വിവരിക്കുന്ന വെബ്‌സൈറ്റ് madhutheactor.com നടൻ മമ്മൂട്ടിയാണ് പുറത്തിറക്കിയത്.

നടന് ലഭിച്ച അവാർഡുകൾ, നടത്തിയ അഭിമുഖങ്ങൾ, അഭിനയിച്ച സിനിമയിലെ പോസ്റ്ററുകൾ, ഹിറ്റ് ഗാനങ്ങൾ തുടങ്ങിയയെല്ലാം വെബ് സൈറ്റിലുണ്ട്. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ശ്രീകുമാരൻ തമ്പി, എം ടി വാസുദേവൻ നായർ, ഷീല, ശാരദ, സീമ എന്നിവർ ഉൾപ്പടെയുള്ളവർ മധുവിനെ കുറിച്ച് എഴുതിയ ലേഖനങ്ങളും വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

60 വർഷത്തെ സിനിമാ ജീവിതത്തിൽ നടൻ, സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 450ൽ അധികം സിനിമകളിൽ അഭിനയിച്ചു.12 സിനിമകൾ സംവിധാനം ചെയ്തു. 14 സിനിമകൾ നിർമ്മിച്ചു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project