നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്
സംഭാല്‍ (ഉത്തര്‍പ്രദേശ്): മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയായ സോനുവാണ് ഭാര്യ രാഖിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
കൊലപാതകത്തിനു ശേഷം മൂന്ന് ആണ്‍മക്കളുമൊത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് സോനു കീഴടങ്ങിയത്. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് സംഘം രാഖിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭാര്യ ബന്ധം തുടര്‍ന്നത് കാരണമാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് സോനു പോലീസിനോട് പറഞ്ഞത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം രാഖിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.