Monday, December 23, 2024 5:32 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. മരുന്ന് ലഭിക്കാനില്ല, പാകിസ്താനില്‍ ഈ വര്‍ഷം ഡിഫ്തീരിയ ബാധിച്ച് മരിച്ചത് 100 കുട്ടികള്‍.
മരുന്ന് ലഭിക്കാനില്ല, പാകിസ്താനില്‍ ഈ വര്‍ഷം ഡിഫ്തീരിയ ബാധിച്ച് മരിച്ചത് 100 കുട്ടികള്‍.

International

മരുന്ന് ലഭിക്കാനില്ല, പാകിസ്താനില്‍ ഈ വര്‍ഷം ഡിഫ്തീരിയ ബാധിച്ച് മരിച്ചത് 100 കുട്ടികള്‍.

October 14, 2024/International

മരുന്ന് ലഭിക്കാനില്ല, പാകിസ്താനില്‍ ഈ വര്‍ഷം ഡിഫ്തീരിയ ബാധിച്ച് മരിച്ചത് 100 കുട്ടികള്‍.


കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡിഫ്തീരിയയ്‌ക്കെതിരേ വാക്‌സിന്‍ ലഭ്യമായിരുന്നെങ്കിലും ചികിത്സയില്‍ നിര്‍ണായകമായ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപകമായ മരണം ഉണ്ടായതെന്നാണ് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023ലും സമാനമായ രീതിയില്‍ ഡിഫ്തീരിയ വ്യാപിച്ചിരുന്നു. 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 52 മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ അഥവാ DAT എന്നത് ഡിഫ്തീരിയ ചികിത്സയില്‍ നിര്‍ണയകമാണ് മരുന്നാണ്. എന്നാല്‍ സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളില്‍ ഇത് ലഭ്യമല്ല. ഒപ്പം പാക് കറന്‍സി രണ്ടരലക്ഷം വരെയുള്ള ചികിത്സാതുകയും പ്രതിസന്ധി ഗുരുതരമാക്കി.

ശ്വസനേന്ദ്രിയ വ്യൂഹത്തേയും ചര്‍മത്തേയും ബാധിക്കുന്ന ബാക്ടീരിയ ബാധയാണ് ഡിഫ്തീരിയ. രോഗം ഹൃദയത്തേയും നാഡികളേയും ബാധിക്കും. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാനാവുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കാണ് രോഗബാധയ്ക്കുള്ള അതീവസാധ്യത. രാജ്യത്ത് വാക്‌സിന്റെ ലഭ്യത കുറഞ്ഞതില്‍ ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project