നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കോട്ടയം: അച്ഛനെ മദ്യലഹരിയില്‍ മകൻ കമ്ബിപ്പാര കൊണ്ട് അടിച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോർജ് (57) ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലി മകൻ രാഹുല്‍ ഷാജിയുമായുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ഷാജിയെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. രാഹുലിനെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.