നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കൻ്റെ കഴുത്തറുത്തു
തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്തതിന് മധ്യവയസ്കൻ്റെ കഴുത്തറുത്തു. കാരേറ്റ് പേടികുളത്താണ് സംഭവം. കാരേറ്റ് പേടികുളം സ്വദേശി ബാബുവിനെ (67) ആണ് കഴുത്തറുത്തത്. പേടികുളം സ്വദേശി സുനിൽകുമാറിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.