നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പട്ടാമ്പി : കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കുത്തേറ്റ ഭാര്യ മരിച്ചു. കിഴായൂര്‍ കുമാരിക്കയറ്റത്തില്‍ പറമ്ബടന്മാരില്‍ ആതിരയാണ് (30) മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് സജീവ് ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. ആതിരയെയും അമ്മ സരോജിനിയെയും മകള്‍ അശ്വനയെയും കുത്തിയശേഷം സജീവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീട്ടില്‍നിന്ന് നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നാലുപേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ആതിര മരിച്ചു. ദിവസങ്ങള്‍ക്കുമുമ്ബ് സജീവ് മൈസൂരുവിലേക്ക് വിനോദയാത്ര പോയിരുന്നു. തിരിച്ചുവന്നതിനുശേഷം പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു