നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ബ്യൂട്ടിഷോപ്പിൽ നിന്ന് ലാപ്‌ടോപ്പും സിസിടിവി യൂണിറ്റും മോഷ്ടിച്ചു; ഒരാൾ അറസ്റ്റിൽ
പൂന്തുറ: തിരുവനന്തപുരത്ത് ബ്യൂട്ടി ഷോപ്പിൽ മോഷണം നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റിൽ. പരുത്തിക്കുഴി ലവ്‌ലി റോഡ് സ്വദേശി അമീർ ഖാനാണ് അറസ്റ്റിലായത്. ഷോപ്പിൽ നിന്ന് ലാപ്‌ടോപ്പും സിസിടിവി ക്യാമറകളുടെ അനുബന്ധ യൂണിറ്റും മോഷ്ടിച്ച സംഘത്തിലുൾപ്പെട്ടയാളാണ് അമീർ. പൂന്തുറ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.
ഒക്ടോബർ 2ന് പരുത്തിക്കുഴി ബൈപ്പാസിന് സമീപത്തുളള ബ്യൂട്ടി ഷോപ്പിൽ രാത്രി 9.15 -ഓടെയായിരുന്നു മോഷണം. കട പൂട്ടിയതിനുശേഷം ജീവനക്കാർക്ക് പുറത്തുപോകുന്നതിനായി താഴത്തെ ഷട്ടർ പകുതി തുറന്നുവച്ചിരുന്നു. ഇതുവഴി എത്തിയാണ് മോഷ്ടാക്കൾ ലാപ്‌ടോപ്പ് ഉൾപ്പെട്ടവ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുപയോഗിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എസ്.ഐ. മാരായ വി. സുനിൽ, ജയപ്രകാശ്, സി.പി.ഒ.മാരായ ദീപു, അനീഷ്, ഷിജു എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്ത്. ഇയാളെ റിമാൻഡ് ചെയ്തു.