Monday, December 23, 2024 5:24 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച സംഭവം; കമ്പനി ഉടമകൾക്കെതിരെ കേസ്
ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച സംഭവം; കമ്പനി ഉടമകൾക്കെതിരെ കേസ്

Local

ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച സംഭവം; കമ്പനി ഉടമകൾക്കെതിരെ കേസ്

October 18, 2024/Local

ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച സംഭവം; കമ്പനി ഉടമകൾക്കെതിരെ കേസ്

ഫോർമൽ ട്രേഡ് ലിങ്ക്‌സ് എന്ന മൃഗക്കൊഴുപ്പ് സംസ്‌കരണ യൂണിറ്റിലായിരുന്നു അപകടം നടന്നത്. പ്രവർത്തനത്തിനിടെ ബോയിലറിന്റെ മുകൾഭാഗം പൊട്ടിത്തെറിച്ച് തീപടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബിക്രം ഗുരുതരമായി പൊള്ളലേറ്റ് തത്ക്ഷണം മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ഒഡിഷ സ്വദേശികളായ ബാരാ പ്രധാൻ, മനാഫ് പ്രധാൻ, പ്രണവ് പ്രധാൻ എന്നിവർക്കാണ് പരിക്കേറ്റിരുന്നത്.


സംഭവത്തിന് പിന്നാലെ ഫോർമൽ ട്രേഡ് ലിങ്ക്സ് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് ഫവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഫോർമൽ ട്രേഡ് ലിങ്ക്സ് കമ്പനിക്ക് ബോയ്‌ലർ ഉപയോഗിക്കാൻ ലൈസൻസ് ഉണ്ടായിരുന്നില്ല. ഐബിആർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നിർമ്മി​ച്ച ബോയിലറാണ് കമ്പനി ഉപയോഗിച്ചത്.


എടയാറിലെ അശ്വതി എൻജിനിയറിംഗ് വർക്സാണ് മിനി ബോയിലർ നിർമ്മി​ച്ചത്. ഇയാൾക്ക് ബോയിലർ നിർമ്മിക്കാൻ സെൻട്രൽ ബോയ്‌ലർ ബോർഡിന്റെ അനുമതിയില്ല. എടയാർ വ്യവസായ മേഖലയിലെ നിരവധി ചെറുകിട കമ്പിനികളിൽ ഇതേകമ്പനിയുടെ ബോയിലറാണ് സ്ഥാപിച്ചിരുന്നത്.


സംഭവത്തിൽ അധികൃതരുടെ ഭാ​ഗത്ത് ​ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വിഭാ​ഗം ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ബോയിലർ പ്രവർത്തിപ്പിക്കാൻ പരിശീലനം നേടിയ ടെക്നീഷ്യന്മാർ ഉണ്ടായിരുന്നില്ല. ബോയിലർ നിർമ്മിച്ചു നൽകിയ എടയാറിലെ എൻജിനീയറിങ് വർകഷോപ്പിലും ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയിരുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project