Monday, December 23, 2024 3:47 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്, എത്തിയത് 20 ഉദ്യോ​ഗസ്ഥർ, സുരക്ഷക്ക് സിആർപിഎഫ്
ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്, എത്തിയത് 20 ഉദ്യോ​ഗസ്ഥർ, സുരക്ഷക്ക് സിആർപിഎഫ്

National

ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്, എത്തിയത് 20 ഉദ്യോ​ഗസ്ഥർ, സുരക്ഷക്ക് സിആർപിഎഫ്

November 29, 2024/National

ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്, എത്തിയത് 20 ഉദ്യോ​ഗസ്ഥർ, സുരക്ഷക്ക് സിആർപിഎഫ്


ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബിജെപി പുതുക്കോട്ട ജില്ലാ ട്രഷററും വ്യവസായിയുമായ മുരുഗാനന്ദത്തിന്റെയും അണ്ണാ ഡിഎംകെ ഭാരവാഹികളായ രണ്ട് സഹോദരങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. 2021ലെ അണ്ണാ ഡിഎംകെ സർക്കാരിന്റെ കാലത്ത് എൽഇഡി വിളക്കുകൾക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കള്ളപ്പണ ആരോപണം ഉയർന്നിരുന്നു. ഇരുപതോളം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്. സുരക്ഷയ്ക്കായി സിആർപിഎഫ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ബിജെപിയുമായി വീണ്ടും സഖ്യമില്ലെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ആവർത്തിക്കുന്നതിനിടെയാണ് പരിശോധനകൾ.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project