നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ബാറ്ററി ലൈഫ് 50 വർഷം; വിപണിയിലെത്തിക്കാൻ ചൈനയിലെ സ്റ്റാർട്ട് അപ്പ് കമ്പനി
50 വർഷം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് എന്ന അവകാശവാദവുമായി ചൈനയിലെ സ്റ്റാർട്ട് അപ്പ് കമ്പനി. ബീറ്റാവോൾട്ട് ടെക്‌നോളജി കമ്പനിയാണ് ബാറ്ററി വികസിപ്പിച്ചത്. വരുന്ന വർഷം ഇത് വിപണിയിലെത്തിക്കുമെന്നും കമ്പനി പറയുന്നു. 2024 ജനുവരിയിലാണ് പുതിയ ബാറ്ററിയുടെ വിശദാംശങ്ങളുമായി കമ്പനി രംഗത്തെത്തിയത്. ബി വി 100 എന്നാണ് ബാറ്ററിക്ക് പേര് നൽകിയിരിക്കുന്നത്.
പേസ് മേക്കറിലെ സാങ്കേതിക വിദ്യയാണ് ചൈനീസ് കമ്പനി വികസിപ്പിച്ച ന്യൂക്ലിയർ ബാറ്ററികളിലും. നിക്കൽ ഐസോടോപ്പ് ഉപയോഗിച്ചാണ് ബാറ്ററിയിലെ ഊർജോൽപാദനം. ഇപ്പോഴുള്ള ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് 10 മടങ്ങ് ഊർജ്ജ സാന്ദ്രതയുള്ള ആണവോർജ്ജ ബാറ്ററികളാണിതെന്ന് കമ്പനി പറയുന്നു. ഊർജ രംഗത്തെ വിപ്ലവകരമായ കണ്ടുപിടിത്തം എന്നാണ് റേഡിയോ ന്യൂക്ലൈഡ് ബാറ്ററികളെ കുറിച്ച് കമ്പനി അവകാശപ്പെടുന്നത്.
നാണയത്തേക്കാൾ ചെറിയ മൊഡ്യൂളിൽ 63 ന്യൂക്ലിയർ ഐസോടോപ്പുകൾ ചേർത്താണ് റേഡിയോ ന്യൂക്ലൈഡ് ബാറ്ററികൾ വികസിപ്പിച്ചത്. ഈ ബാറ്ററികൾ പൊട്ടിത്തെറിക്കുമെന്ന ഭയം വേണ്ടെന്നും കമ്പനി പറയുന്നു. ഒരു ഗ്രാം ബാറ്ററിൽ 3,300 മെഗാവാട്ട് മണിക്കൂറിൽ സംഭരിക്കാൻ സാധിക്കും. ഈ ബാറ്ററി എത്തുന്നതോടെ ഒരു സ്മാർട്ട്‌ഫോൺ വാങ്ങിയാൽ പിന്നെ ഒരിക്കൽ പോലും ചാർജ് ചെയ്യേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ.