Monday, December 23, 2024 4:02 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. പ്രണയം നടിച്ച് കൂട്ടബലാത്സംഗം; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; നാല് പേര്‍ പിടിയില്‍
പ്രണയം നടിച്ച് കൂട്ടബലാത്സംഗം; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; നാല് പേര്‍ പിടിയില്‍

National

പ്രണയം നടിച്ച് കൂട്ടബലാത്സംഗം; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; നാല് പേര്‍ പിടിയില്‍

November 21, 2024/National

പ്രണയം നടിച്ച് കൂട്ടബലാത്സംഗം; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; നാല് പേര്‍ പിടിയില്‍

നിരന്തര മാനസിക ശാരീരിക പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു

ഹൈദരാബാദ്: പ്രണയം നടിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് നിയമവിദ്യാര്‍ത്ഥിനി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരന്തരമായ ലൈംഗികാതിക്രമങ്ങളും ഭീഷണിയും സഹിക്കവയ്യാതെയായിരുന്നു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ കൃത്യസമയത്ത് കുട്ടിയുടെ അച്ഛന്‍ മുറിയിലെത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

പിടിക്കപ്പെട്ടവരില്‍ ഒരാളുമായി ഒരു വര്‍ഷത്തോളമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പ്രതി യുവതിയെ കഴിഞ്ഞ ഓഗസ്റ്റില്‍ സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേര്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിനോട് പറഞ്ഞു. പലപ്പോഴായും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും യുവതി പറഞ്ഞു. നിരന്തരമായ മാനസിക ശാരീരിക പീഡനം സഹിക്കവയ്യാതെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്, നിലവിലെ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project