നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പുതിയ തുടക്കം'; പങ്കാളിയുടെ കരംപിടിച്ച് ഗൃഹപ്രവേശന ചടങ്ങിൽ ഹൻസിക മോട്‌വാനി
ദക്ഷിണേന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് ഹൻസിക മോട്‌വാനി. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം. പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
'പുതിയ തുടക്കം' എന്ന അടിക്കുറിപ്പോടെയാണ് ഗൃഹപ്രവേശത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരാഗത ആചാരപ്രകാരം ഗൃഹപ്രവേശ പൂജ നടത്തുന്നതാണ് ആദ്യ ചിത്രം. ഭർത്താവും ബിസിനസുകാരനായ സൊഹേൽ കധുരിയയ്ക്കൊപ്പം കൈകോർത്ത് പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതും വീടിന്റെ ഉള്ളിൽ സന്തോഷവതിയായി പോസ് ചെയ്യുന്നതുമായ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പച്ച നിറത്തിലുള്ള ബന്ധാനി സാരിയിൽ അതീവസുന്ദരിയായിരുന്നു താരം. റാണി പിങ്ക് നിറത്തിലുള്ള പല്ലുവിന് അനുയോജ്യമായ ബ്ലൗസ് വളരെ ലളിതമായിട്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. സ്വർണ്ണ ചോക്കർ നെക്ലേസും മൾട്ടി-ലേയേർഡ് ജുംക കമ്മലുകളും സ്വർണ്ണ വളകളും റാണി പിങ്ക് കളർ വളകളും താരത്തെ അതീവ സുന്ദരിയാക്കി.