Tuesday, January 7, 2025 4:37 PM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. പാലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡറെ വധിച്ചതായി ഇസ്രായേല്‍; വെസ്റ്റ് ബാങ്കിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം കടുപ്പിച്ചു
പാലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡറെ വധിച്ചതായി ഇസ്രായേല്‍; വെസ്റ്റ് ബാങ്കിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം കടുപ്പിച്ചു

International

പാലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡറെ വധിച്ചതായി ഇസ്രായേല്‍; വെസ്റ്റ് ബാങ്കിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം കടുപ്പിച്ചു

October 11, 2024/International

പാലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡറെ വധിച്ചതായി ഇസ്രായേല്‍; വെസ്റ്റ് ബാങ്കിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം കടുപ്പിച്ചു

ടെല്‍അവീവ്: പാലസ്തീൻ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡർ മുഹമ്മദ് അബ്ദുള്ള നൂറിനെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന.

വെസ്റ്റ് ബാങ്കിലെ തുല്‍ക്കറെമിലുള്ള ഒരു ക്യാമ്ബില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇവിടെ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് അബ്ദുള്ളയെ വധിച്ചതെന്ന് സൈന്യം വ്യക്തമാക്കി. അബ്ദുള്ളയ്‌ക്ക് പുറമെ ഈ സംഘടനയില്‍ പെട്ട മറ്റൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. അവദ് ഒമർ എന്ന ഭീകരനാണ് ഇതെന്നാണ് സൂചന. പ്രദേശത്ത് നിന്ന് എം-16 തോക്കുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

ഓഗസ്റ്റ് അവസാനം നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് ജിഹാദിന്റെ മുൻ കമാൻ അബു ഷൂജ എന്ന മുഹമ്മദ് ജബ്ബർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് അബ്ദുള്ള കമാൻഡർ സ്ഥാനം ഏറ്റെടുക്കുന്നത്. ഹമാസിന്റെ സഖ്യകക്ഷിയാണ് പാലസ്തീൻ ഇസ്ലാമിക് ജിഹാദ്. വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രായേലിനെതിരായ പോരാട്ടത്തിന് പിന്തുണ ഭീകരസംഘടനയാണിത്. ഇസ്രായേലിനെതിരായ പോരാട്ടത്തില്‍ പലയിടങ്ങളിലും സ്‌ഫോടക വസ്തുക്കള്‍ വിന്യസിക്കുന്ന ചുമതല ഉള്‍പ്പെടെ ഇയാള്‍ ഏറ്റെടുത്ത് നടത്തിയിരുന്നതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

അതേസമയം ലെബനനില്‍ ഹിസ്ബുള്ള ഭീകരർക്കെതിരെയും ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനവും, ആയുധ നിർമ്മാണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസമാണ് ആക്രമണം നടത്തിയത്. റെസിഡൻഷ്യല്‍ ഏരിയകള്‍, സ്‌കൂളുകള്‍, സർവ്വകലാശാലകള്‍ തടുങ്ങിയവയുടെ അടിയിലായി പ്രത്യേക കേന്ദ്രങ്ങള്‍ നിർമ്മിച്ചാണ് ഭീകരർ ആയുധങ്ങള്‍ സംഭരിക്കുന്നതെന്നും, പ്രദേശത്തെ ജനങ്ങളുടെ ജീവൻ മുന്നില്‍ വച്ചാണ് ഭീകരർ കളിക്കുന്നതെന്നും സൈന്യം ആരോപിച്ചു.

logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project