നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പാലക്കാട് ഹോട്ടലിലെ പൊലീസ് റെയ്ഡ്; കോൺഗ്രസ് പ്രതിഷേധത്തിലേക്ക്
പാലക്കാാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ കോൺഗ്രസ് പ്രതിഷേധത്തിലേക്ക്. എസ്പി ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തും. കോട്ടമൈതാനത്തിൽ നിന്നും മാർച്ച് തുടങ്ങും. കോൺഗ്രസ് കള്ളപ്പണം എത്തിച്ച് എന്ന് ആരോപിച്ച് സിപിഐഎമ്മും ബിജെപിയും രംഗത്തെത്തിയിരുന്നു. അർധരാത്രി 12 മണിയോടെയാണ് പൊലീസ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ താമസിക്കുന്ന ഹോട്ടലിലെ മുറികളിൽ റെയ്ഡ് നടത്തിയത്.
പൊലീസ് ആദ്യം പറഞ്ഞത് രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയെന്നാണ്. എന്നാൽ എഎസ്പി പറഞ്ഞത് സ്വഭാവികമായ പരിശോധനയാണ് നടത്തിയതെന്നാണ്. പരിശോധനയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ കള്ളപ്പണം എത്തിച്ചെന്നും സംഘർഷ സാധ്യതയുണ്ടാക്കി പൊലീസ് പരിശോധന അട്ടിമറിച്ചെന്നുമാണ് ബിജെപിയും സിപിഐഎമ്മും ഉന്നയിക്കുന്ന ആരോപണം.