നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പാലക്കാട് ഉള്‍പ്പടെ ആറ് ജില്ലകളില്‍ കൊടും വരള്‍ച്ച ഉണ്ടാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധര്‍ തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, മലപ്പുറം തുടങ്ങിയ ആറ് ജില്ലകളില്‍ കൊടും വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 42.6 സെന്റിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ഓഗസ്റ്റില്‍ ആകെ ലഭിച്ചത് ആറു സെന്റി മീറ്റര്‍ മഴയാണ്. 1911ല്‍ 18.2 സെന്റി മീറ്റര്‍ മഴ ലഭിച്ചതാണ് ഇതിനു മുമ്ബ് ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ മഴ. രാജ്യത്ത് 100 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് ഈ വര്‍ഷമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.