നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പാലക്കാട് ഉപതിരഞ്ഞെടുപ്പ് കെ. ബിനുമോള്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കും
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കും. ബിനുമോള്‍ക്ക് പ്രഥമ പരിഗണന നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചിബാവയുടെ മരുമകളാണ്.
മലമ്പുഴ ഡിവിഷനില്‍ നിന്നാണ് ബിനുമോള്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ആണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കൂടിയാണ്.