Thursday, January 9, 2025 7:43 PM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. പറന്നിറങ്ങവെ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി കടലില്‍ വീഴുന്ന നാവിക സേനാ ഉദ്യോഗസ്ഥരുടെ വീഡിയോ വൈരൽ
പറന്നിറങ്ങവെ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി കടലില്‍ വീഴുന്ന നാവിക സേനാ ഉദ്യോഗസ്ഥരുടെ വീഡിയോ വൈരൽ

National

പറന്നിറങ്ങവെ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി കടലില്‍ വീഴുന്ന നാവിക സേനാ ഉദ്യോഗസ്ഥരുടെ വീഡിയോ വൈരൽ

January 3, 2025/National

പറന്നിറങ്ങവെ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി കടലില്‍ വീഴുന്ന നാവിക സേനാ ഉദ്യോഗസ്ഥരുടെ വീഡിയോ വൈരൽ

ആന്ധ്രപ്രദേശിലെ വിശാഖപട്ടത്തെ രാമകൃഷ്ണ ബ്രീച്ചിൽ നടക്കുന്ന ഈസ്റ്റേൺ നേവൽ കമാൻഡിന്‍റെ ഓപ്പറേഷൻ ഡെമോൺസ്‌ട്രേഷൻ റിഹേഴ്‌സലിനിടെ പാരച്യൂട്ടുകൾ കുടുങ്ങിയത് ഏറെ നേരം ആശങ്കകൾ സൃഷ്ടിച്ചു. ഇന്നലെ നടന്ന . ഓപ്പറേഷനില്‍ പങ്കെടുക്കുകയായിരുന്ന രണ്ട് നാവിക സേനാ ഉദ്യോഗസ്ഥർ അവരുടെ പാരച്യൂട്ടുകൾ ഉപയോഗിച്ച് പറന്നിറങ്ങുന്നതിനിടെയായിരുന്നു അപകടം. ഇരുവരുടെയും പാരച്യൂട്ടുകൾ തമ്മില്‍ കുരുങ്ങിത് ആശങ്കയുയര്‍ത്തുകയായിരുന്നു.

പാരച്യൂട്ടുമായും ദേശീയ പാതകയുമായും പറന്നിറങ്ങിയ ഉദ്യോഗസ്ഥരുടെ പാരച്യൂട്ടുകളാണ് തമ്മില്‍ കുരുങ്ങിയത്. ഇവര്‍ പരസ്പരം കുരുങ്ങി കടലിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ വൈറലായി. ഉദ്യോഗസ്ഥര്‍, കടല്‍തീരത്തോട് ചേര്‍ന്ന് കടലില്‍ വീഴുകയായിരുന്നു. ഇതിന് പിന്നാലെ നാവിക സേനയുടെ ബോട്ട് എത്തി ഇരുവരെയും രക്ഷപ്പെടുത്തി. നാവിക സേനയുടെ റിഹേഴ്സല്‍ കാണാന്‍ നിരവധി പേര്‍ തീരത്ത് എത്തിയിരുന്നു. ഇന്ന് നടക്കുന്ന പരിപാടിയില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു മുഖ്യാതിഥിയായി. യുക്കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, നേവൽ ബാൻഡ്, മറൈൻ കമാൻഡോകൾ (മാർക്കോസ്) എന്നിവരുടെ പ്രകടനങ്ങൾ ഉൾപ്പെടെ, ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക കഴിവുകൾ ഓപ്പറേഷണൽ ഡെമോൺസ്ട്രേഷനിൽ പ്രദർശിപ്പിച്ചു. വിവിധ തരത്തിലുള്ള യുദ്ധക്കപ്പലുകളുടെ അതിവേഗ നീക്കങ്ങൾ, ഫൈറ്ററുകൾ, ഫിക്‌സഡ് വിംഗ് മാരിടൈം എയർക്രാഫ്റ്റുകൾ, വിവിധ തരം ഹെലികോപ്റ്ററുകൾ, ആക്രമണം, തത്സമയ സ്ലിതറിംഗ് പ്രവർത്തനങ്ങൾ, കമാന്‍റോ വിംഗായ മാർക്കോസ് നടത്തിയ കോംബാറ്റ് ഫ്രീ ഫാൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വിശാഖപട്ടണത്ത് നിന്നുള്ള സീ കേഡറ്റ്‌സ് കോർപ്‌സിന്‍റെ ഹോൺ പൈപ്പ് ഡാൻസ്, ഇഎൻസി ബാൻഡിന്‍റെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് എന്നിവയും ഇതോടൊപ്പം അവതരിപ്പിച്ചു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project