Monday, December 23, 2024 5:08 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. പരിശോധനയിൽ 19.7 ലക്ഷം പിടികൂടി
പരിശോധനയിൽ 19.7 ലക്ഷം പിടികൂടി

Local

പരിശോധനയിൽ 19.7 ലക്ഷം പിടികൂടി

November 12, 2024/Local

കിയ കാറിൽ യാത്ര, ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ ഇലക്ഷൻ സ്ക്വാഡ് തടഞ്ഞു; പരിശോധനയിൽ 19.7 ലക്ഷം പിടികൂടി

തൃശ്ശൂർ: നാളെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ കള്ളപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 19.7 ലക്ഷം രൂപയാണ് പിടികൂടിയത്. കലാമണ്ഡലം പരിസരത്ത് നിന്നാണ് പണം പിടിച്ചത്. കൊളപ്പുള്ളി സ്വദേശിയായ ജയൻ പൊലീസ് കസ്റ്റഡിയിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെയാണ് പണം പിടികൂടിയതെന്നാണ് വിവരം. കിയ കാറിൽ പുറകിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം കണ്ടെത്തിയത്. വീട് പണിക്ക് വേണ്ട ടൈൽസ് വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണെന്നും ടൈൽസ് വാങ്ങാൻ വേണ്ടിയാണ് പണമെന്നുമാണ് ജയൻ നൽകിയിരിക്കുന്ന മൊഴി. ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ പിൻവലിച്ചതിൻ്റെ രേഖയും ജയൻ കാണിച്ചു. എന്നാൽ 5.3 ലക്ഷം രൂപ ബാഗിൽ കുറവാണല്ലോയെന്ന ചോദ്യത്തിന് പണം എന്ത് ചെയ്തുവെന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. ആവശ്യമായ രേഖകളില്ലാത്തതിനാൽ പണം ഇൻകം ടാക്സ് കണ്ടുകെട്ടി.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project