നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പത്തനംതിട്ട: റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേർ കസ്റ്റഡിയിലായി.
തമിഴ്നാട് സ്വദേശിയായ അനില്‍ റാന്നിയില്‍ താമസിച്ച് പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു. അക്രമണത്തില്‍ അനിലിന്റെ ഭാര്യക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.