നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നോമിനേഷന്‍ കൊടുക്കേണ്ട ദിവസം പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തും - കെ.സി വേണുഗോപാല്‍
കോഴിക്കോട്: നോമിനേഷന്‍ കൊടുക്കേണ്ട ദിവസം പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും പ്രിയങ്കാ ഗാന്ധിക്ക് പ്രചാരണം നടത്തേണ്ടതായുണ്ട്. എങ്കിലും പരമാവധി സമയം വയനാട്ടില്‍ ചിലവഴിക്കും.
രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ പ്രചരണത്തിനായി അധിക സമയം ചിലവഴിക്കാനായിട്ടില്ല. പ്രിയങ്കാഗാന്ധി വരുമ്പോള്‍ ആ രീതിയില്‍ മാറ്റമുണ്ടാകുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. കോഴിക്കോട് മുക്കത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന് മൂന്ന് സീറ്റിലും വിജയിക്കാനുള്ള രാഷ്ട്രീയ കാലവസ്ഥ നിലവില്‍ കേരളത്തിലുണ്ട്. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതു പ്രവര്‍ത്തകന്‍ പോയാലും വിഷമമുള്ള കാര്യമാണ്. പരമാവധി ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കും. ആഗ്രഹവും അഭിപ്രായ വ്യത്യാസവും ഉണ്ടാവും. എന്നാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി ഒരു തീരുമാനം എടുത്താല്‍ അത് എല്ലാവര്‍ക്കും ബാധകമാണെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.